കേരളം

kerala

ETV Bharat / bharat

ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി - മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍

താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്‌സൈസ് മന്ത്രിയാണ്.

maharashtra-home-minister  sharad-pawar  ദിലിപ് വല്‍സേ പാട്ടീല്‍  ncp leader  മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍  സി.ബി.ഐ
ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും

By

Published : Apr 6, 2021, 3:21 AM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്‌സൈസ് മന്ത്രിയാണ്.

ഏഴ് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പവാറിന്‍റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന അദ്ദേഹത്തിന്‍റെ പിതാവും പവാറിന്‍റെ അനുയായി ആയിരുന്നു.നേരത്തെ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിലവിലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു. ദേശ്മുഖിന് എതിരായ മുംബൈ കമ്മിഷണർ ആയിരുന്ന പരംബീര്‍ സിങ്ങിന്‍റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details