സങ്കറെഡ്ഡി (തെലങ്കാന):സൗഹൃദത്തിന് അതിരുകളില്ല എന്ന് ആരോ പറഞ്ഞത് സത്യമാണെന്ന് തോന്നും തെലങ്കാനയിലെ കൊങ്കോളിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ നടന്ന ഒരു കളിയുടെ ദൃശ്യങ്ങൾ കാണുമ്പോൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വൈദ്യുത ഷോക്കേറ്റ് ഇരു കാലുകളും കൈകളും നഷ്‌ടമായതാണ് എട്ടാം ക്ലാസുകാരനായ മധുകുമാറിന്.
തന്‍റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് അവൻ അന്ന് കരുതി. വിധിയ്ക്ക് കീഴടങ്ങാനിരുന്ന അവനെ സുഹൃത്തുക്കൾ അതിന് സമ്മതിച്ചില്ല. മധുവിന്‍റെ മുഖത്തെ പഴയ പുഞ്ചിരിയും കണ്ണിലെ തിളക്കവുമായിരുന്നു സുഹൃത്തുക്കൾക്ക് വേണ്ടിയിരുന്നത്.