ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡീസലിന് ലിറ്ററിന് 36 പൈസയും പെട്രോളിന് ലിറ്ററിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 88.44 രൂപയാണ്. അതേ സമയം ഡീസലിന് 78.74 രൂപയാണ് ലിറ്ററിന് വില. രാജ്യമെമ്പാടും പെട്രോളിന് 25മുതല്‍ 30 പൈസ വരെയും ഡീസലിന് 30 മുതല്‍ 40 പൈസ വരെയുമാണ് ലിറ്ററിന് വര്‍ധിച്ചിരിക്കുന്നത്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു - fuel price hike in india
ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 36 പൈസയും പെട്രോളിന് ലിറ്ററിന് 30 പൈസയുമാണ് വര്‍ധിച്ചത്
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
മുംബൈയില്‍ പെട്രോള്‍ വില 95രൂപയും ഡീസല്‍ വില 90നോടും അടുത്തെത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏതാനും ദിവസങ്ങളായി റെക്കോഡ് നേട്ടം കൈവരിച്ച് ബാരലിന് 62 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് ഇന്ധനവിലയില്‍ ചില്ലറ വര്‍ധനവിന് കാരണമായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പെട്രോളിന് വില 4.73 രൂപയും ഡീസലിന് 4.87 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.