ന്യൂഡൽഹി:തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് ഡീസൽ വില കുറഞ്ഞു. ഡീസലിന് 20 പൈസയാണ് കുറഞ്ഞത്. അതേസമയം പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. ദേശീയ തലസ്ഥാനത്ത് ഡീസൽ ലിറ്ററിന് 89.27 രൂപയാണ് വില. പെട്രോൾ വില ലിറ്ററിന് 107.83 രൂപയായി തുടരുന്നു. മുംബൈയിലും ഡീസൽ വിലയിൽ 20 പൈസ കുറഞ്ഞ് 96.84 രൂപയായി. അതേസമയം പെട്രോൾ ലിറ്ററിന് 107.83 ആണ്.
ആഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞുതന്നെ തുടരുകയാണ്. ഒക്‌ടോബറിലെ കരാർ പ്രകാരം ഇന്‍റർകോണ്ടിനെന്‍റൽ എക്‌സ്‌ചേഞ്ചിലെ (ഐസിഇ) ബ്രെന്‍റ് ക്രൂഡ് ഓയിൽ ബാരലിന് 66.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.