സീതാമർഹി: ബിഹാറിലെ സിതാമർഹിയിൽ വിഷ മദ്യം കുടിച്ച് ആറ് പേർ മരിച്ചു (Died due to poisonous liquor in Bihar). മരിച്ചവരെല്ലാം ഒരുമിച്ച് വ്യാഴാഴ്‌ച (നവംബര്‍ 17) വൈകുന്നേരം മഹൗനിൽ മദ്യം കഴിക്കാൻ പോയതായി പറയപ്പെടുന്നു. തുടർന്ന് എല്ലാവരുടെയും ആരോഗ്യനില വഷളാവുകയും 6 പേരില്‍ ഓരോരുത്തരായി മരിക്കുകയും ചെയ്‌തു (hooch tragedy).
രാം ബാബു റായ്, വിക്രം കുമാർ, സന്തോഷ് മഹാതോ, റോഷൻ കുമാർ, അവധേഷ് യാദവ്, മഹേഷ് യാദവ് എന്നിവരാണ് മരിച്ചത്. ബാജ്‌പട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സോൾമാൻ ടോൾ, ബാബു നർഹർ, നർഹ കാല ഗ്രാമങ്ങളിലെ നിവാസികളാണ് മരിച്ചത്.പോലീസ് എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരുടെ മൃതദേഹങ്ങൾ വീട്ടുകാർ കത്തിച്ചു. ഒരാളുടെ പോസ്റ്റ്‌മോർട്ടം നടന്നതിന് പിന്നാലെയാണ് മദ്യപാനത്തിന്‍റെ കാര്യം മറനീക്കി പുറത്തുവരുന്നത്.
ചാത്ത് ഉത്സവമായിട്ടും ഗ്രാമത്തിൽ എങ്ങും വിലാപത്തിന്‍റെ അന്തരീക്ഷമാണ്. വിഷം കലർന്ന മദ്യം കുടിച്ചാണ് 6 പേർ മരിച്ചതെന്നാണ് നാട്ടുകാരുടെയും സംശയം. ഒരേസമയം നിരവധി പേർ മരിച്ചതിൽ ജില്ലാ ഭരണകൂടവും പരിഭ്രാന്തിയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾ വിഷയത്തെകുറിച്ച് കൂടുതലൊന്നും പറയുന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരം മരിച്ചവരെല്ലാം മഹൗനിൽ ഒരുമിച്ചിരുന്ന് മദ്യം കഴിച്ചതായി ചില പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
വാതുവെച്ച് മദ്യപാനം: കർണാടകയില്‍ വാതുവെച്ച് മദ്യം കുടിച്ചയാള്‍ രക്തം ഛർദ്ദിച്ച് മരിച്ചു. ഹാസൻ ജില്ലയിൽ ഹോളനരസീപൂർ താലൂക്കിലെ സിഗരനഹള്ളി സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത് (20-09-23). കൂടുതൽ മദ്യം ആരാണ് കഴിക്കുക എന്ന പന്തയമാണ് മരണത്തില്‍ കലാശിച്ചത്. 90 മില്ലിയുടെ 10 പാക്കറ്റ് മദ്യം അര മണിക്കൂറിൽ കുടിക്കാനുള്ള വെല്ലുവിളിയാണ് മരിച്ച തിമ്മെഗൗഡ ഏറ്റെടുത്തത്. തിമ്മെഗൗഡയ്ക്കൊപ്പം ദേവരാജ് എന്നയാളും പന്തയത്തില്‍ പങ്കെടുത്തിരുന്നു. സിഗരനഹള്ളി സ്വദേശി തന്നെയായ കൃഷ്‌ണ ഗൗഡ എന്ന വ്യക്തിയാണ് ഇരുവർക്കും മദ്യം നൽകിയത്. ഗ്രാമത്തിലെ ബസ് സ്റ്റേഷനിലിരുന്നാണ് മൂവരും പന്തയം തുടങ്ങിയത്.
പന്തയത്തില്‍ വിജയിക്കാനായി അതിവേഗത്തിലാണ് തിമ്മെഗൗഡ 90 മില്ലിയുടെ 10 പാക്കറ്റ് മദ്യം കുടിച്ചുതീര്‍ത്തത്. എന്നാല്‍ അമിതമായി മദ്യം അകത്തുചെന്നതോടെ തിമ്മെഗൗഡ രക്തം ഛർദ്ദിച്ച് ബസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പം മദ്യപിച്ച ദേവരാജും കൃഷ്‌ണ ഗൗഡയും തിമ്മെഗൗഡ വീണതോടെ അവിടെ നിന്ന് മുങ്ങി. ബസ് സ്റ്റേഷനിൽ ബോധരഹിനായി കിടന്ന തിമ്മഗൗഡയെ ഗ്രാമത്തിലെ നാല് പേർ ചേർന്ന് പിന്നീട് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് തിമ്മെഗൗഡയെ നാട്ടുകര്‍ വീട്ടിലെത്തിക്കുന്നത്. ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ ബന്ധുവീട്ടിൽ പോയതായിരുന്നു തിമ്മെഗൗഡയുടെ കുടുംബം. കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചനിലയിലുള്ള തിമ്മെഗൗഡയെയാണ് കണ്ടത്. സംഭവത്തിൽ ഒപ്പം മദ്യപിച്ച ദേവരാജ്, മദ്യം നല്‍കിയ കൃഷ്‌ണ ഗൗഡ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ALSO READ:ഡിജിറ്റല്‍ പണമിടപാടിനോട് ബൈബൈ പറഞ്ഞ് ആന്ധ്ര; ബാറിലും ബസിലും കാര്‍ഡും കൊണ്ട് കയറിയാല്‍ പണികിട്ടും