കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രീതികൾ മുഖ്യമന്ത്രിയ്ക്ക് ചേർന്നതല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പശ്ചിമ ബംഗാളിലെ സ്വരൂപനഗറിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമത പ്രധാനമന്ത്രിയെക്കുറിച്ച് വിഡ്ഢിത്തമാണ് സംസാരിക്കുന്നത്. എല്ലാ കാര്യത്തിനും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ഒരു മുഖ്യമന്ത്രി പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
'മമതയുടേത് വിഡ്ഢിത്തം' ; മുഖ്യമന്ത്രിയ്ക്ക് ചേർന്ന രീതിയല്ലെന്ന് രാജ്‌നാഥ് സിംഗ് - മമതയുടെ രീതികൾ മുഖ്യമന്ത്രിയ്ക്ക് ചേർന്നതല്ലെന്ന് രാജ്നാഥ് സിംഗ്
മമത പ്രധാനമന്ത്രിയെക്കുറിച്ച് വിഡ്ഢിത്തമാണ് സംസാരിക്കുന്നത്. എല്ലാ കാര്യത്തിനും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ഒരു മുഖ്യമന്ത്രി പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും രാജ്നാഥ് സിംഗ്.
മമത
സംസ്ഥാനത്ത് എതിർ പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ ബോംബുകൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചും ആറും ഘട്ടങ്ങൾ ഏപ്രിൽ 17, ഏപ്രിൽ 22 തിയ്യതികളിൽ നടക്കും. വോട്ടെണ്ണൽ മെയ് 2നാണ്.
Last Updated : Apr 13, 2021, 7:35 PM IST