കേരളം

kerala

ETV Bharat / bharat

'ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ': വിനേഷ്‌ ഫോഗട്ട്; ഗുസ്‌തി താരങ്ങളുടെ സമര പന്തലിൽ പൊലീസ് അതിക്രമം - വിനേഷ് ഫോഗട്ട്

ഏഴ് വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്‌തി താരങ്ങൾ സമരത്തിലാണ്

Vinesh Phogat alleges abuse by policemen  Did we win medals to see this day  If you want to kill us then kill us  Wrestlers on police abuse  Wrestlers protest  ഗുസ്തി ഫെഡറേഷൻ പ്രതിഷേധം  സമര പന്തലിൽ പൊലീസ് അതിക്രമം  ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്  വിനേഷ് ഫോഗട്ട്  ഏപ്രിൽ 23 മുതൽ ഗുസ്‌തി താരങ്ങൾ സമരത്തിലാണ്
ഗുസ്‌തി താരങ്ങളുടെ പ്രതിഷേധ സമരം

By

Published : May 4, 2023, 11:59 AM IST

Updated : May 4, 2023, 2:50 PM IST

ന്യൂഡൽഹി:ജന്തർ മന്തിറിൽ ഗുസ്‌തി ഫെഡറേഷനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ പൊലീസ് അതിക്രമം. ബുധനാഴ്‌ച വൈകിട്ട് പതിനൊന്ന് മണിയോടെ സമരപന്തലിൽ കട്ടിൽ ഇടുന്നതുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങൾക്കിടയിൽ ആരംഭിച്ച തർക്കമാണ് പിന്നീട് പൊലീസ് ആക്രമണത്തിലേക്ക് നയിച്ചത്. തർക്കത്തെക്കുറിച്ച് ചോദ്യം ചെയ്യാനെത്തിയതായിരുന്നു പൊലീസ്.

പ്രായപൂർത്തിയാകാത്ത താരം ഉള്‍പ്പെടെ ഏഴ് വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്‌തി താരങ്ങൾ പ്രതിഷേധത്തിലാണ്. 'ഞങ്ങൾ കുറ്റവാളികളല്ല. ഇത്തരം അനാദരവ് ഞങ്ങൾ അർഹിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറുകയും വനിത ഗുസ്‌തിക്കാരോട് പോലും മോശമായി പെരുമാറുകയും ചെയ്‌തു. നിങ്ങൾക്ക് ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ' -വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് പറഞ്ഞു.

'വനിത പൊലീസ് ഓഫിസർമാർ എവിടെയായിരുന്നു? പുരുഷ ഉദ്യോഗസ്ഥർക്ക് ഞങ്ങളെ എങ്ങനെ ഇങ്ങനെ തള്ളാൻ കഴിയും. ഞങ്ങൾ കുറ്റവാളികളല്ല. ഞങ്ങളോട് ഇത്തരം രീതികൾ കാണിക്കരുത്. മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എന്‍റെ സഹോദരനെ അടിച്ചു' -ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ബജ്‌റങ് പുനിയ പറഞ്ഞു. കർഷകരും പൊതുജനങ്ങളും തങ്ങളെ പിന്തുണച്ച് ജന്തർമന്തറിലെത്തണമെന്നും പുനിയ അഭ്യര്‍ഥിച്ചു.

ബ്രിജ് ഭൂഷൺ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. നിരവധി ആളുകൾ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ജന്തർ മന്തറിൽ എത്തുന്നുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ഇതുവരെയും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ​താരങ്ങൾ അറിയിച്ചു.

Last Updated : May 4, 2023, 2:50 PM IST

ABOUT THE AUTHOR

...view details