ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും 15 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസിന്‍റെ പിടിയില്‍. ഷാര്‍ജ- സൂറത്ത് വിമാനത്തിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ സ്വര്‍ണവും മറ്റൊരാള്‍ വജ്രവുമാണ് കടത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചത്.
റവന്യൂ ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിടിയിലായ രണ്ട് പേരും കാരിയര്‍മാരാണെന്നും ഇവര്‍ക്ക് പിന്നില്‍ വലിയ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.