കേരളം

kerala

ETV Bharat / bharat

ആരോഗ്യനിലയിൽ ആശങ്ക വേണ്ട, ട്വിറ്റർ വീഡിയോയുമായി ധർമ്മേന്ദ്ര - ധർമ്മേന്ദ്ര ആശുപത്രിയിൽ

കഴിഞ്ഞ ആഴ്‌ചയാണ് ധർമ്മേന്ദ്രയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെയാണ് താരം ആശുപത്രി വിട്ടത്.

dharmendra returns home after hospitalisation  dharmendra hospitalisation  bollywood actor dharmendra  ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ധർമ്മേന്ദ്ര  ബോളിവുഡ് താരം ധർമ്മേന്ദ്ര  ധർമ്മേന്ദ്ര ആശുപത്രിയിൽ  ആശുപത്രിവാസത്തിന് ശേഷം ധർമ്മേന്ദ്ര
ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ധർമ്മേന്ദ്ര

By

Published : May 2, 2022, 10:17 AM IST

മുംബൈ:തന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബോളിവുഡ് താരം ധർമ്മേന്ദ്ര. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടർന്ന് ആശുപത്രിവാസത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും താരം ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

പേശിവലിവിനെ തുടർന്നാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് താരമായിരുന്ന ധർമേന്ദ്ര, 1960ൽ അർജുൻ ഹിംഗോറാണിയുടെ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'ഷോലെ', 'ചുപ്കെ ചുപ്കെ', 'യാദോൻ കി ബാരാത്', 'സത്യകം', 'സീത ഓർ ഗീത' തുടങ്ങിയവയാണ് പ്രശസ്‌തമായ ചിത്രങ്ങള്‍.

ജയ ബച്ചൻ, ശബാന ആസ്‌മി, ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർക്കൊപ്പം കരൺ ജോഹറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര നിലവില്‍ അഭിനയിക്കുന്നത്.

Also read: ധര്‍മേന്ദ്ര ആശുപത്രി വിട്ടു; സുഖം പ്രാപിച്ചുവെന്ന് കുടുംബം

ABOUT THE AUTHOR

...view details