ന്യൂഡൽഹി: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ഇന്‍റേൺഷിപ്പ് പോർട്ടലിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ദശലക്ഷം അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പോര്‍ട്ടലിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ യുവാക്കൾക്കായി ഒരു ലക്ഷത്തിലധികം അവസരങ്ങളാണ് പോര്‍ട്ടലില്‍ ഒരുക്കിയിട്ടുള്ളത്.
''ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം പൂർത്തിയാക്കുന്ന 2047-ലേക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍, യുവാക്കളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിനും കൂടുതൽ ഉത്പാദനക്ഷമതയുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമായി അടുത്ത 2-3 വർഷത്തിനുള്ളിൽ 100 ദശലക്ഷം ഇന്‍റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിന് നാം ഒരുമിച്ച് പ്രവർത്തിക്കുകയും ലക്ഷ്യമിടുകയും വേണം.'' ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്‌തു.