ലഖ്‌നൗ: അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിലുണ്ടായ വർധന ഉപഭോക്താക്കളെയും ബാധിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യം വർധിച്ചതാണ് ഇന്ധന വില ഉയരാൻ കാരണം. ശീതകാലം അവസാനിക്കുമ്പോൾ വിലയിൽ കുറവുണ്ടാകുമെന്നും ധർമേന്ദ പ്രധാൻ പറഞ്ഞു.
ശീതകാലം അവസാനിക്കുമ്പോൾ ഇന്ധന വില കുറയും: ധർമേന്ദ്ര പ്രധാൻ - ധർമേന്ദ്ര പ്രധാൻ
അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യം വർധിച്ചതാണ് ഇന്ധന വില ഉയരാൻ കാരണം.

ശീതകാലം അവസാനിക്കുമ്പോൾ ഇന്ധന വില കുറയും: ധർമേന്ദ്ര പ്രധാൻ
രാജ്യത്തെ എണ്ണ നിക്ഷേപങ്ങളിൽ 18 ശതമാനവും അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവ ഉൾപ്പെടുന്ന വടക്കുകിഴക്കൻ കിഴക്കൻ മേഖലയിലാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ മേഖലയിലെ എണ്ണ, വാതക ഖനനത്തിനായി പരമാവധി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.