'ഡി50' (D50) എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ധനുഷ് Dhanush, ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു ഗ്യാങ്സ്‌റ്റര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഡി50'യുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്.
'ഡി50'ല്‍ സുന്ദീപ് കിഷന്‍ ജോയിന്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധനുഷും സുന്ദീപ് കിഷനും എസ്ജെ സൂര്യയും സഹോദരങ്ങളുടെ വേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. 'രായന്‍' Raayan എന്നാകും ചിത്രത്തിന് പേരിടുന്നതെന്നും വിവരമുണ്ട്.
90 ദിവസം കൊണ്ട് ഒറ്റ സ്‌ട്രെച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതി ഇട്ടിരിക്കുന്നത്. എആര്‍ റഹ്മാന്‍ ആകും സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ധനുഷ് നായകനായെത്തുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്.
'ക്യാപ്‌റ്റന്‍ മില്ലറു'ടെ Captain Miller ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ധനുഷ് തന്‍റെ പുതിയ പ്രൊജക്‌ടിലേയ്‌ക്ക് കടന്നത്. അരുൺ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലറി'ല്‍ ധനുഷ് തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അടുത്തിടെ കുടുംബത്തോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം താരം ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്. തല മൊട്ട അടിച്ച് താടി വടിച്ച് തിരുപ്പതിയിലെത്തിയ ധനുഷിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതേസമയം പുതിയ പ്രൊജക്‌ടിനായാണ് ധനുഷ് തന്‍റെ തല മൊട്ടിയടിച്ചതെന്നും പറയപ്പെടുന്നു.