മാരി സെൽവരാജിന്‍റെ Mari Selvaraj, തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് 'മാമന്നൻ' Maamannan. നാളെ (ജൂൺ 29) ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഈ അവസരത്തില്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം ധനുഷ് Dhanush.
'മാമന്നൻ' ഒരു വികാരമാണെന്നാണ് ധനുഷ് പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ധനുഷിന്‍റെ പ്രതികരണം. 'മാരി സെല്‍വരാജിന്‍റെ മാമന്നന്‍ ഒരു വികാരമാണ്. മാരി നിങ്ങള്‍ക്കൊരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്‌റ്റാലിനും അവിശ്വസനീയമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തി സുരേഷില്‍ നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്‍റര്‍വെല്‍ ബ്ലോക്കില്‍ തിയേറ്ററുകള്‍ ബാക്കി ഉണ്ടാവില്ല. എ.ആര്‍ സാര്‍ മനോഹരം' - ധനുഷ് കുറിച്ചു.
ധനുഷിന്‍റെ ഈ ട്വീറ്റ്, സോഷ്യല്‍ മീഡിയയില്‍ മാമന്നനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇതോടെ സിനിമ കാണാനുള്ള ആരാധകരുടെ ആഗ്രഹം വർധിച്ചിരിക്കുകയാണ്. മാമന്നന്‍ സംവിധായകന്‍ മാരി സെല്‍വരാജിന്‍റെ 'കര്‍ണന്‍' എന്ന ചിത്രത്തില്‍ ധനുഷ് ആയിരുന്നു നായകന്‍. 2021ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫിസ് വിജയമായിരുന്നു.
മാരി സെൽവരാജ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ഉദയനിധി സ്‌റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക.
'മാമന്നന്‍' റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ കീര്‍ത്തി സുരേഷ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. ഇതുവരെ കാണാത്ത ഒരു അവതാരമായാകും 'മാമന്നനി'ല്‍ വടിവേലു പ്രത്യക്ഷപ്പെടുന്നതെന്ന അഭ്യൂഹങ്ങളെ കീര്‍ത്തി സുരേഷ് ശരിവച്ചു. വടിവേലുവിന്‍റെ തിരിച്ചുവരവായി ഈ ചിത്രം അടയാളപ്പെടുത്തപ്പെടുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു.