ധൻബാദ് (ജാർഖണ്ഡ്): കയ്യേറിയ റെയിൽവേ ഭൂമി എത്രയും വേഗം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹനുമാൻ ക്ഷേത്ര അധികാരികൾക്ക് നോട്ടിസ് നൽകി ധൻബാദ് റെയിൽവേ ഡിവിഷൻ. ബേകർബന്ദ് റെയിൽവേ കോളനിയിലുള്ള ഹനുമാൻ ക്ഷേത്ര അധികാരികൾക്കാണ് റെയിൽവേ നോട്ടിസ് നൽകിയിരിക്കുന്നത്.
റെയിൽവേ ഭൂമി കയ്യേറി ഹനുമാൻ ക്ഷേത്രം; സ്ഥലം ഒഴിയാൻ നോട്ടിസ് നൽകി ധൻബാദ് റെയിൽവേ ഡിവിഷൻ - railway land encroachment
ബേകർബന്ദ് റെയിൽവേ കോളനിയിലുള്ള ഹനുമാൻ ക്ഷേത്രമാണ് ധൻബാദ് റെയിൽവേ ഡിവിഷന്‍റെ ഭൂമി കൈയേറിയത്.
10 ദിവസത്തിനുള്ളിൽ കയ്യേറിയ ഭൂമി ഒഴിയണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് വേണ്ടി അസിസ്റ്റന്‍റ് എഞ്ചിനീയർ അയച്ച നോട്ടിസിൽ പറയുന്നു. ഭൂമി ഒഴിഞ്ഞ ശേഷം അത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർക്ക് കൈമാറണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.
എന്നാൽ സംഭവം പ്രദേശവാസികൾക്കിടയിൽ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. 1931 മുതൽ ഹനുമാൻ ക്ഷേത്രത്തിൽ ആളുകൾ പൂജയും പ്രാർഥനയും നടത്തി വരികയാണെന്നും ഇപ്പോൾ ക്ഷേത്രം സ്ഥലത്ത് നിന്നും നീക്കം ചെയ്യണമെന്ന് പറയുന്നത് ന്യായമല്ല എന്നും പ്രദേശവാസികൾ പറയുന്നു.