ധൻബാദ്:ജാർഖണ്ഡില്‍ റെയില്‍വേ ട്രാക്ക് നിര്‍മാണത്തിനിടെ അഞ്ച് കരാർ തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. ധൻബാദ് ഡിവിഷനിലെ കത്രാസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ജാർഖോറിലാണ് സംഭവം. റെയിൽവേ വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നതിനിടെ 25,000 വാട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണം.
ഹൈടെൻഷൻ കമ്പി തൂൺ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞെത്തിയ ആളുകള്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. സംഭവമറിഞ്ഞ്, ഡിവിഷന്‍ റെയില്‍വേ മാനേജര്‍ കമൽ കിഷോർ സിൻഹ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഹൗറ - ന്യൂഡൽഹി റെയിൽ റൂട്ടിലെ ധന്‍ബാദ് ഗോമോയ്‌ക്ക് ഇടയിലുള്ള നിചിത്പൂർ റെയിൽ ഗേറ്റിലാണ് 25,000 വാൾട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. സംഭവത്തെ തുടർന്ന് റെയിൽവേ ഗതാഗതം നിർത്തിവച്ചു. ഇതേ തുടർന്ന് കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കുള്ള നേതാജി എക്‌സ്പ്രസ്, തെതുൽമാരി സ്റ്റേഷനിൽ നിർത്തിയിട്ടു.
തൊഴിലാളികൾ സംഭവസ്ഥലത്ത് മരിച്ചു:ഹൗറയിൽ നിന്ന് ബിക്കാനീറിലേക്ക് പോകുന്ന പ്രതാപ് എക്‌സ്പ്രസ് ധൻബാദ് സ്റ്റേഷനിൽ നിർത്തി. റെയിൽവേ അധികൃതരും ഡോക്‌ടർമാരും റോഡ് മാർഗം സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മെഡിക്കൽ വാൻ സംഭവസ്ഥലത്ത് എത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. വൈദ്യുതി കമ്പിയിൽ കുരുങ്ങി ചിലർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തൊഴിലാളികള്‍ ഇരുമ്പിന്‍റെ വൈദ്യുതി തൂൺ പിടിച്ച് നില്‍ക്കുമ്പോഴാണ് അപകടം. ഇതോടെ തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു:കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു. ഏപ്രില്‍ 24ന് രാത്രി എട്ട് മണിയോടുകൂടി മൈസൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന തൂത്തുകുടി എക്‌സ്‌പ്രസ് ട്രെയിനിന്‍റെ കോച്ചുകളാണ് വേര്‍പ്പെട്ടത്. ഇതോടെ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നു.