ന്യൂഡല്‍ഹി:നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ(ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ്, പൈലറ്റ് എന്നിവര്‍ക്കെതിരെയാണ് നടപടി. പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ ലൈസന്‍സ് ആറ് മാസത്തേക്കും, പൈലറ്റിന്‍റെ ലൈസന്‍സ് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്.
മേയ് ഒന്നിന് മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് പോയ ബോയിങ് ബി 737 എസ്‌ജി-945 എന്ന വിമാനത്തിന് യാത്രയ്‌ക്കിടെ തകരാര്‍ സംഭവിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.