ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പാമ്പിനെ കണ്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ബോയിങ് ബി-737 വിമാനത്തിലാണ് ഇന്നലെ പാമ്പിനെ കണ്ടത്.
കോഴിക്കോട് - ദുബായ് എയര്‍ ഇന്ത്യ വിമാനത്തില്‍ പാമ്പിനെ കണ്ട സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ - കോഴിക്കോട് ദുബായി എയര്‍ ഇന്ത്യ വിമാനം
കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ബോയിങ് ബി-737 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കുകയും ഹോട്ടലിലേക്ക് മാറ്റുകയും ചെയ്‌തു
വിമാനത്തില്‍ പാമ്പിനെ കണ്ട സംഭവം
ദുബായിലെത്തി തിരിച്ച് യാത്ര പുറപ്പെടാനിരിക്കെയാണ് കാര്‍ഗോ സെക്ഷന്‍ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കുകയും ഹോട്ടലിലേക്ക് മാറ്റുകയും ചെയ്‌തു. വിമാനം അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്.