ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും പിഴയിട്ട് വ്യോമയാന ഡയറക്‌ടറേറ്റ്. മുപ്പത് ലക്ഷം രൂപ വീതമാണ് ഇരുവിമാനക്കമ്പനികള്‍ക്കും പിഴയിട്ടിരിക്കുന്നത് (DGCA fined Air India and Spice jet). കുറഞ്ഞ കാഴ്‌ച ദൂരത്തില്‍ വിമാനം നിയന്ത്രിക്കാന്‍ വൈദഗ്‌ധ്യമുള്ള വൈമാനികരെ നിയോഗിക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനാണ് നടപടി (No qualified Piolets for operating flights on fog).
ഡിസംബറില്‍ വിമാനം വൈകിയതിനും റദ്ദാക്കിയതിനും തിരിച്ച് വിട്ടതിനുമുള്ള കാരണം കാണിക്കല്‍ വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. പ്രസ്‌തുത കമ്പനികളില്‍ CATII/III LVTO യോഗ്യതകളുള്ള വൈമാനികര്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറഞ്ഞ കാഴ്‌ച ദൂര പരിധിയില്‍ വിമാനം നിയന്ത്രിക്കുന്നതിനുള്ള യോഗ്യതയാണ് CATII/III. കുറഞ്ഞ കാഴ്‌ച പരിധിയില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള യോഗ്യതയാണ് LVTO.
കുറഞ്ഞ കാഴ്‌ച പരിധിയില്‍ വിമാനം നിയന്ത്രിക്കാനുള്ള വൈമാനികരെ നിയോഗിക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്ന് ഈ മാസം ആദ്യം ഡിജിസിഎ നോട്ടിസ് നല്‍കിയിരുന്നു. ഡിസംബര്‍ അവസാനം ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം മിക്ക വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുകയോ ചെയ്‌ത പശ്ചാത്തലത്തിലായിരുന്നു അധികൃതര്‍ കാരണം തേടിയത്.