ന്യൂഡല്‍ഹി :കൊവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പടുത്തിയ നിരോധനം നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)ആണ് ഇക്കാര്യം അറിയിച്ചത്. 2022 ഫെബ്രുവരി 28 വരെയാണ് വിലക്ക്. അതേസമയം എയര്‍ ബബിള്‍ സര്‍വീസുകള്‍ തുടരുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം വീണ്ടും നീട്ടി
28 രാജ്യങ്ങളിലേക്കാണ് നിലവില്‍ എയര്‍ ബബിള്‍ സര്‍വീസുകള്‍ ഇന്ത്യ നടത്തുന്നത്
അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനസര്‍വീസ് നിരോധനം നീട്ടി
28 രാജ്യങ്ങളിലേക്കാണ് നിലവില്‍ എയര്‍ ബബിള്‍ സര്‍വീസുകള്‍ ഇന്ത്യ നടത്തുന്നത്. ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ, യുകെ, യുഎസ്എ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബംഗ്ലാദേശ്, ഭൂട്ടാൻ, എത്യോപ്യ, കെനിയ, കുവൈറ്റ്, നേപ്പാൾ, നെതർലാൻഡ്‌സ്, ഒമാൻ, റഷ്യ, റുവാണ്ട, സീഷെൽസ്, ടാൻസാനിയ, ഉക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങൾ.