ഉത്തര കന്നഡ (കര്‍ണാടക): ക്ഷേത്രത്തില്‍ പൂക്കളും പഴങ്ങളും കാണിക്കയായി സമര്‍പ്പിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ ഉപയോഗശൂന്യമായ വസ്‌തുക്കളാണ് കാണിക്കയായി സമര്‍പ്പിയ്ക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ കർവാറിലുള്ള മാരമ്മ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ മാരികമ്പ ക്ഷേത്രത്തിലാണ് കൗതുകകരമായ ആചാരം.
ഭക്തരുടെ വീടുകളില്‍ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിയ്ക്കാം. തുണികള്‍, വളകള്‍, മുറം, തൊട്ടില്‍ എന്നിങ്ങനെ പല വസ്‌തുക്കളും ക്ഷേത്രത്തില്‍ കാണിക്കയായി ലഭിയ്ക്കാറുണ്ട്, ഇതിനെ മാരി ഹോര്‍ എന്നാണ് വിളിയ്ക്കുന്നത്. കർവാറില്‍ ഗീതാഞ്ജലി തിയേറ്ററിന് സമീപമുള്ള മാരീദേവി ക്ഷേത്രത്തിന് സമീപമാണ് മാരി ഹോർ ശേഖരിയ്ക്കുന്നത്.