മുംബൈ: സമൂഹ മാധ്യമങ്ങളില്‍ തനിക്ക് എതിരെയുണ്ടായ ട്രോളുകളില്‍ പ്രതികരണവുമായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ട്രോളന്മാരോട് ക്ഷമിച്ചുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നു എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. 2019 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഞാൻ മടങ്ങി വരും' എന്ന് പ്രസ്‌താവന നടത്തിയതിനാണ് ഫഡ്‌നാവിസ് വ്യാപകമായി കളിയാക്കലും ട്രോളുകളും ഏറ്റുവാങ്ങിയത്.
'ഞാൻ മടങ്ങിവരും' എന്ന എന്‍റെ പരാമർശത്തിന് എന്നെ കഠിനമായി ട്രോളി, ട്രോളന്മാരോട് ക്ഷമിച്ചുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നു എന്നായിരുന്നു വിധാന്‍ സഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. കളിയാക്കിയവരോട് പ്രതികാരമില്ലെന്നും, എല്ലാം രാഷ്‌ട്രീയ രീതിയില്‍ കാണുന്നുവെന്നും അദ്ദേഹം സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു.