മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പിന്‍റെ ചുമതല നല്‍കി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. നേരത്തെ ചുമതല വഹിച്ചിരുന്ന നഗര വികസന വകുപ്പ് ഷിന്‍ഡെ നിലനിര്‍ത്തി. ഓഗസ്റ്റ് 9നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സർക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചത്.
ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരവും ധനവും ; നഗര വികസന വകുപ്പ് നിലനിര്‍ത്തി ഷിന്‍ഡെ - ഫഡ്‌നാവിസിന് ആഭ്യന്തരവും ധനവും
മഹാരാഷ്‌ട്രയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര, ധന വകുപ്പുകള്‍ നല്‍കി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ
ദേവേന്ദ്ര ഫഡ്‌നാവിസിന് ധനം, പ്ലാനിങ് വകുപ്പുകളുടെ ചുമതല കൂടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബിജെപി നേതാവ് രാധാകൃഷ്‌ണ വിഖേ പാട്ടീലാണ് പുതിയ റവന്യൂ മന്ത്രി. ബിജെപി നേതാവ് സുധീര്‍ മുന്‍ഗണ്ടീവാറിനാണ് വനം വകുപ്പിന്‍റെ ചുമതല.
മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല വഹിക്കും. പാര്‍ലമെന്‍ററി കാര്യ വകുപ്പും ചന്ദ്രകാന്ത് പട്ടീലിന് തന്നെയാണ്. ശിവസേനയുടെ ഷിന്‍ഡെ വിഭാഗത്തിലെ ദീപക് കേസര്‍കര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പും അബ്‌ദുള്‍ സത്താറിന് കൃഷി വകുപ്പും അനുവദിച്ചു.