ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ ഇന്ത്യൻ പൗരൻമാരെയും അഫ്‌ഗാനിൽ നിന്നുള്ള മറ്റ് യാത്രക്കാരെയും ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം(സിഎഎ) നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരി.
അഫ്‌ഗാനിസ്ഥാനിൽ സിഖ്, ഹിന്ദു മത വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പോസ്റ്റിൽ 'ഇതൊക്കെകൊണ്ടാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് ആവശ്യകത ആകുന്നതെന്ന്' കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം അഫ്‌ഗാൻ ജനത കൂട്ടപ്പാലായനത്തിലേക്ക് പോവുകയാണ്. കാബൂളിലെ എയർപ്പോട്ടിൽ നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള തിരിക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ അഫ്ഗാനിൽ നിന്ന് യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഭാരതം പ്രതിജ്ഞാബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചരുന്നു. ഇന്ന് മാത്രം മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചത്.