കേരളം

kerala

ETV Bharat / bharat

അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ ഇന്ത്യയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി - നരേന്ദ്രമോദി ഷാങ്‌ഹായ് സഹകരണ സംഘടനയിൽ

അഫ്‌ഗാനിൽ രൂപപ്പെടുന്ന സാഹചര്യം ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളെ ബാധിക്കുന്നതാണെന്ന് ഷാങ്‌ഹായ് സഹകരണ സംഘടനയുടെ വിർച്വൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

SCO summit, PM Modi  Afghanistan  India  Prime Minister Narendra Modi  CSTO  SCO-RATS  സിഎസ്‌ടിഒ  എസ്‌സിഒ ആർഎടിഎസ്ട  അഫ്‌ഗാൻ വാർത്ത  അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ ഇന്ത്യയെ ബാധിക്കും  നരേന്ദ്രമോദി ഷാങ്‌ഹായ് സഹകരണ സംഘടനയിൽ  ഷാങ്‌ഹായ് സഹകരണ സംഘടന യോഗം
അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ ഇന്ത്യയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി

By

Published : Sep 18, 2021, 11:28 AM IST

ന്യൂഡൽഹി:അഫ്‌ഗാനിസ്ഥാനിലുണ്ടാകുന്ന സംഭവവികാസങ്ങൾ ഇന്ത്യയെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാനിലുണ്ടാകുന്ന ഓരോ തീരുമാനങ്ങളും ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നും മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകി രാജ്യങ്ങൾ തമ്മിൽ സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്‌ഹായ് സഹകരണ സംഘടനയുടെ വിർച്വൽ യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സർക്കാരിലെ സ്‌ത്രീ-ന്യൂനപക്ഷ പങ്കാളിത്തമില്ലായ്‌മ

നാം നാല് വിഷയത്തിൽ ശ്രദ്ധയൂന്നേണ്ടതായുണ്ട്. അഫ്‌ഗാനിലെ സർക്കാരിൽ സ്‌ത്രീകളും ന്യൂനപക്ഷങ്ങൾക്കും പങ്ക് നൽകാത്തതാണ് ഇതിൽ ഒന്നാമത്തെ വിഷയം. കൂടിയാലോചന കൂടാതെയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും വിഷയത്തിൽ ആഗോള സമൂഹം പുനർവിചിന്തനം നടത്തണമെന്നും മോദി പറഞ്ഞു. വിഷയത്തിൽ യുഎൻ നിലപാടിനെ ഇന്ത്യ പിന്തുണച്ചു.

അഫ്‌ഗാൻ തീവ്രവാദ സംഘടനകൾക്ക് പ്രചോദനമായേക്കും

അഫ്‌ഗാനിൽ അസ്ഥിരതയും മൗലികവാദവും നിലനിൽക്കുകയാണെങ്കിൽ ലോകത്തെ തീവ്രവാദ ആശയങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് അക്രമത്തിലൂടെ അധികാരത്തിലെത്താൻ അഫ്‌ഗാൻ പ്രചോദനമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന്, ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുടെ നിയന്ത്രണമില്ലായ്‌മ

അനിയന്ത്രിതമാകാൻ പോകുന്ന മയക്കുമരുന്ന്, ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയാണ് മൂന്നാമത്തെ വിഷയമെന്ന് നരേന്ദ്രമോദി പറഞ്ഞു വക്കുന്നു. വലിയ അളവിൽ ആയുധങ്ങൾ അഫ്‌ഗാനിലുണ്ടെന്നും ഇതിനെ തുടർന്ന് മേഖലയിൽ അസ്ഥിരത ഉടലെടുത്തിട്ടുണ്ടെന്നും മോദി യോഗത്തിൽ വ്യക്തമാക്കി.

എസ്‌സിഒയുടെ ആർഎടിഎസ് മെക്കാനിസത്തിന് വിഷയത്തിൽ ക്രിയാത്മക നടപടി എടുക്കാനാകും. ഈ മാസം മുതൽ ഇന്ത്യയാണ് ആർഎടിഎസ് കൗൺസിലിന് നേതൃത്വം നൽകുന്നത്. വിഷയത്തിൽ പ്രായോഗിക സഹകരണത്തിനുള്ള നിർദേശങ്ങൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്‌ഗാനിലെ മനുഷ്യാവകാശ പ്രതിസന്ധി

അഫ്‌ഗാനിസ്ഥാനിലുണ്ടാകുന്ന മനുഷ്യാവകാശ പ്രതിസന്ധിയാണ് മോദി നാലാമതായി ഉന്നയിച്ചത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിനെ തുടർന്ന് വ്യാപാരം ഉൾപ്പെടെയുള്ളവയെ സാരമായി ബാധിച്ചിട്ടുണ്ട്. കൊവിഡും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങളിലും മനുഷ്യവകാശ തലത്തിലും ഇന്ത്യയും അഫ്‌ഗാനിസ്ഥാനും വർഷങ്ങളായി പങ്കാളികളാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലേക്ക് അഫ്‌ഗാനുവേണ്ടി സംഭാവന ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അഫ്‌ഗാനിലേക്ക് മനുഷ്യവകാശ സേവനങ്ങൾ ഉറപ്പുവരുത്താൻ നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും മോദി യോഗത്തിൽ പറഞ്ഞു.

READ MORE:അഫ്‌ഗാൻ വിഷയം; എസ്‌സി‌ഒയിൽ വിദേശകാര്യ മന്ത്രിമാരുമായി എസ്‌ ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തി

ABOUT THE AUTHOR

...view details