കേരളം

kerala

ETV Bharat / bharat

സെപ്റ്റംബർ 27 മുതൽ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതിയെന്ന് കെജ്‌രിവാൾ - ദേശഭക്തി പാഠ്യപദ്ധതി

ഡൽഹിയിൽ ഉടൻതന്നെ ആദ്യ സൈനിക് സ്കൂളും സായുധസേനയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമിയും ആരംഭിക്കുമെന്ന് കെജ്‌രിവാൾ

'Deshbhakti' curriculum in Delhi govt schools from Sep 27: Kejriwal  Arvind Kejriwal  Deshbhakti  'Deshbhakti' curriculum  Delhi govt schools  ദേശഭക്തി  ദേശഭക്തി പാഠ്യപദ്ധതി  അരവിന്ദ് കെജ്‌രിവാൾ
സെപ്റ്റംബർ 27 മുതൽ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതിയെന്ന് കെജ്‌രിവാൾ

By

Published : Aug 15, 2021, 7:26 PM IST

ന്യൂഡൽഹി :സ്വാതന്ത്ര്യസമരസേനാനി ഭഗത്‌ സിങ്ങിനോടുള്ള ആദരസൂചകമായി സെപ്റ്റംബർ 27 മുതൽ എല്ലാ സർക്കാർ സ്കൂളുകളിലും 'ദേശഭക്തി' പാഠ്യപദ്ധതിയായി ഉൾപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ദേശീയ തലസ്ഥാനത്തിൽ ഉടൻതന്നെ ആദ്യത്തെ സൈനിക് സ്കൂളും സായുധസേനയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമിയും ആരംഭിക്കുമെന്നും ഡൽഹി സെക്രട്ടേറിയേറ്റിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കെജ്‌രിവാൾ പറഞ്ഞു.

Also Read: അഫ്‌ഗാനിൽ താലിബാൻ ഭരണം ; ഗാനി സർക്കാർ പുറത്ത്

ദേശഭക്തി പാഠ്യപദ്ധതിയായി ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാർഥികൾക്കിടയിൽ രാഷ്ട്രബോധവും രാജ്യത്തെ കുറിച്ച് അഭിമാനവും വളർത്താൻ സഹായിക്കും. പുതിയ പാഠ്യപദ്ധതി അടിസ്ഥാന പഠന മാതൃകയിലുള്ളതല്ലെന്നും അതിനാൽ തന്നെ പരീക്ഷ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

2019ൽ 73-ാം സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തി പാഠ്യപദ്ധതിക്കുള്ള ആശയം കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.

സർക്കാർ നിയോഗിച്ച പാനൽ തയാറാക്കി സമർപ്പിച്ച പാഠ്യപദ്ധതിയുടെ ചട്ടക്കൂട് ഓഗസ്റ്റ് 6ന് സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്(എസ്‌സിഇആർടി) ഭരണസമിതി അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 14ന് പാഠ്യപദ്ധതിയുടെ പകർപ്പ് എസ്‌സിഇആർടി ഡയറക്ടർ കെജ്‌രിവാളിന് സമർപ്പിച്ചിട്ടുമുണ്ട്.

ABOUT THE AUTHOR

...view details