കൊല്‍ക്കത്ത : കള്ളപ്പണം പിടികൂടാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ടുനിരോധനം വെറും തട്ടിപ്പായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് ഡെറിക് ഒബ്രിയാന്‍. ആറുവര്‍ഷം മുന്‍പ് നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക വംശഹത്യയിലേക്ക് (Economic Genocide) നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 നവംബര്‍ എട്ടിന് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതിന്‍റെ ആറാം വാര്‍ഷികത്തിലാണ് ടിഎംസി നേതാവിന്‍റെ ട്വീറ്റിലൂടെയുള്ള വിമര്‍ശനം.
'നോട്ടുനിരോധനം സാമ്പത്തിക വംശഹത്യ' ; നടപടി വെറും തട്ടിപ്പായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് - നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയിട്ട് ഇന്നേക്ക് ആറുവര്‍ഷം പൂര്‍ത്തിയായ ഘട്ടത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍റെ വിമര്‍ശനം
'നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക വംശഹത്യയിലേക്ക് നയിച്ചു'; നടപടി വെറും തട്ടിപ്പായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കള്ളപ്പണം തടയുക, തീവ്രവാദ ഫണ്ടിങ് ഇല്ലാതാക്കുക, ഡിജിറ്റൽ പെയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. 1000, 500 രൂപ നോട്ടുകളാണ് അസാധുവാക്കിയിരുന്നത്. ജനം വന്‍തോതില്‍ ബുദ്ധിമുട്ടിലായ നോട്ടുനിരോധനത്തിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.