കേരളം

kerala

ETV Bharat / bharat

'നേരിട്ടത് ക്രൂര മര്‍ദനം, ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി' ; ബന്ധു തട്ടിക്കൊണ്ടുപോയ ഡെന്‍റല്‍ വിദ്യാര്‍ഥിനി പറയുന്നു - ഡെന്‍റല്‍ വിദ്യാര്‍ഥിനി

ഹൈദരാബാദ് ആദിഭട്ട്‌ലയില്‍ വെള്ളിയാഴ്‌ചയാണ് 50 പേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി 24 കാരിയെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ച് നവീന്‍ റെഡ്ഡി മുഖത്ത് അടിക്കുകയും മുടിയില്‍ കുത്തി പിടിക്കുകയും ചെയ്‌തതായും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തന്‍റെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡെന്‍റല്‍ വിദ്യാര്‍ഥിനി പറഞ്ഞു

women kidnapped for rejecting marriage proposal  Dental student reveals about her abduction  Dental student abducted in Hyderabad by relative  Dental student abducted by relative  ബന്ധു തട്ടിക്കൊണ്ട് പോയ യുവതി  യുവതിയെ തട്ടിക്കൊണ്ടു പോയി  ഡെന്‍റല്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി  ഹൈദരാബാദ് ആദിഭട്ട്‌ല  നവീന്‍ റെഡി  വീട്ടില്‍ അതിക്രമിച്ച് കയറി  ഡെന്‍റല്‍ വിദ്യാര്‍ഥിനി  ഇബ്രാഹിംപട്ടണം സെഷന്‍സ് കോടതി
ബന്ധു തട്ടിക്കൊണ്ട് പോയ യുവതിയുടെ വെളിപ്പെടുത്തല്‍

By

Published : Dec 11, 2022, 8:50 AM IST

ഹൈദരാബാദ് : മന്നഗുഡ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. തന്നെ തട്ടിക്കൊണ്ടുപോയി നവീന്‍ റെഡ്ഡി മര്‍ദിച്ചതായി ഡെന്‍റല്‍ വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദ് ആദിഭട്ട്‌ലയില്‍ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. 50 പേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി 24 കാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സംഭവത്തെ കുറിച്ച് യുവതി പറഞ്ഞത് ഇങ്ങനെ : 'വിവാഹ അഭ്യര്‍ഥനയുമായി ബന്ധുവായ നവീന്‍ റെഡ്ഡി സമീപിച്ചിരുന്നു. എന്നാല്‍ താത്‌പര്യമില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. അന്നുമുതല്‍ നവീന്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോര്‍ഫ് ചെയ്‌ത എന്‍റെ ചിത്രങ്ങള്‍ നവീന്‍ പങ്കുവച്ചു. ഇഷ്‌ടമാണെന്നും നന്നായി നോക്കുമെന്നുമെല്ലാം നവീന്‍ പറഞ്ഞു. പ്രണയം നിരസിച്ചാല്‍ വീടിന് മുമ്പില്‍ വന്ന് ശല്യം ചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

വീട്ടില്‍ വന്ന് നവീനും സംഘവും എന്നെ ബലമായി പിടിച്ചുകൊണ്ടുപോയി. കാറില്‍ വച്ച് നവീന്‍ ഏറെ മര്‍ദിച്ചു. മുഖത്ത് അടിക്കുകയും മുടിയില്‍ കുത്തി പിടിക്കുകയും ചെയ്‌തു. എന്നെ വിവാഹം കഴിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എന്‍റെ ജീവിതം നശിപ്പിക്കുമെന്നും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ എന്‍റെ അച്ഛനെ കൊല്ലുമെന്നും നവീന്‍ ഭീഷണിപ്പെടുത്തി. പൊലീസ് എനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണം. ഈ സംഭവം കാരണം എന്‍റെ ഭാവി തകരുകയാണ്.

നവീന്‍ റെഡ്ഡിയുടെ അമ്മ അയാളെ സംരക്ഷിക്കാനായി കള്ളം പറയുകയാണ്. ഒരു സ്‌ത്രീയെ പോലെ ചിന്തിക്കൂ. എന്‍റെ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദി ആരാണ്? ഞാന്‍ നവീനെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം കഴിഞ്ഞു എന്ന് പറയുന്ന ദിവസം ഞാന്‍ ആര്‍മി ദന്താശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാര്‍ ഇന്‍ഷുറന്‍സില്‍ നോമിനിയായി അയാള്‍ എന്‍റെ പേര് നല്‍കി. അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കാരണം ഞാന്‍ അതില്‍ ഒപ്പിട്ടിട്ടില്ല'.

32 പേര്‍ അറസ്റ്റില്‍ : യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 36 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇതില്‍ 32 പേര്‍ ഇതുവരെ അറസ്റ്റിലായി. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇബ്രാഹിംപട്ടണം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി നവീന്‍ റെഡ്ഡിക്കായി പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.

ABOUT THE AUTHOR

...view details