ന്യൂഡൽഹി : തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞ് മൂലം ഗതാഗതം തടസപ്പെട്ടു. ആർകെ പുരം മേഖലയിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ് (Flights Delayed In Delhi Due To Thick Fog). കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങൾ വൈകി. വിസ്‌താരയുടെ ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്ന് അധികൃതർ അറിയിച്ചു. ജാഗ്രതയോടെ വാഹനമോടിക്കാൻ ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്.
തെരുവിലെ ജനങ്ങളും ഭവനരഹിതരും സർക്കാർ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഇത്തരം ഷെൽട്ടറുകൾ അഭയം തേടുന്നവർക്ക് പുതപ്പുകൾ, കിടക്കകൾ, ചൂടുവെള്ളം, ഭക്ഷണം എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഈ സീസണിലെ ആദ്യത്തെ ഉയര്‍ന്ന തണുത്ത തരംഗത്തിന് വെള്ളിയാഴ്‌ച (ജനുവരി 12) സാക്ഷിയായിരുന്നു.
പഞ്ചാബ്, ഹരിയാന, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരെ സാന്ദ്രമായ മൂടൽമഞ്ഞ് പാളി വ്യാപിച്ചുകിടക്കുന്നു. ഹൈവേകളിലെ യാത്രക്കാർ വളരെ ശ്രദ്ധാപൂർവവും ഫോഗ് ലൈറ്റുകൾ ഉപയോഗിച്ച് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് ഐഎംഡി എക്‌സിൽ കുറിച്ചു.
'എക്‌പ്രസ് വേകളിൽ രാവിലെ മൂടൽമഞ്ഞ് കുറയുന്നത് വരെ യാത്രകൾ നിർത്തിവയ്ക്കണം. അമൃത്സർ, ചണ്ഡിഗഡ്, പട്യാല, അംബാല, ഗംഗാനഗർ, പാലം, സഫ്‌ദർജംഗ്, ലഖ്‌നൗ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതായും കൂട്ടിച്ചേർത്തു.