ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് കാഴ്‌ചപരിധിയും ഗതാഗത തടസവും അനുഭവപ്പെട്ടു. ശനിയാഴ്‌ചയുണ്ടായ മഴയിൽ വായുവിലെ ഈർപ്പം വർധിച്ചതിനെ തുടർന്നാണ് ഇന്ന് ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞിന് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ഗതാഗതം തടസപ്പെട്ടു
മൂടൽമഞ്ഞിൽ ഇന്ന് രാവിലെ 200 മീറ്റർ വരെ കാഴ്‌ചപരിധി കുറഞ്ഞു.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
മൂടൽമഞ്ഞിൽ ഇന്ന് രാവിലെ 200 മീറ്റർ വരെ കാഴ്‌ചപരിധി കുറഞ്ഞതായും അടുത്ത രണ്ട് ദിവസത്തേക്ക് മിതമായ രീതിയിലോ കനത്ത തോതിലോ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 11.5 ഡിഗ്രി സെൽഷ്യസാണ്. അതേ സമയം, തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം വീണ്ടും മോശമാകുന്നുവെന്നാണ് റിപ്പോർട്ട്.