ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി മൂലമുള്ള ആറ് മരണങ്ങൾ സ്ഥിരീകരിച്ചതോടെ, ഈ വർഷം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നതായി മുനിസിപ്പൽ റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 130 പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ഈ വര്‍ഷം 9,500ലധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.
ഡിസംബർ 18 വരെ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഔദ്യോഗിക ഡെങ്കി മരണസംഖ്യ 17 ആയിരുന്നു. കോര്‍പ്പറേഷന്‍ തിങ്കളാഴ്‌ച പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബര്‍ 25 വരെ 9,545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 25ാം തിയതി വരെ 1,269 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.