കേരളം

kerala

ETV Bharat / bharat

അതിക്രൂരം, പൈശാചികം: വായില്‍ തുണി തിരുകി ബന്ധിച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു - മകന്‍ അമ്മയെ പീഡിപ്പിച്ചെന്ന്‌ പരാതി

ഞെട്ടിക്കുന്ന കൃത്യം ചെയ്ത മകൻ 38 വയസുള്ള വിവാഹിതൻ

Son rapes mother in Dakshina Kannada  police case of mother being raped by mother  മകന്‍ അമ്മയെ പീഡിപ്പിച്ചെന്ന്‌ പരാതി  ദക്ഷിണകന്നഡയിലെ പീഡന ആരോപണം
അമ്മയെ മകന്‍ പീഡിപ്പിച്ചെന്ന്‌ പരാതി

By

Published : Jan 14, 2022, 5:15 PM IST

ദക്ഷിണകന്നഡ:കര്‍ണാടകയില്‍ നിന്നും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. 38 വയസുകാരനായ സ്വന്തം മകൻ ഒരമ്മയെ ബലാത്സംഗം ചെയ്തു. ഒന്നല്ല, രണ്ടുതവണ. ദക്ഷിണ കന്നട ജില്ലയിലെ കേടമ്പടി ഗ്രാമത്തിലാണ്‌ ഹൃദയം നുറങ്ങുന്ന പൈശാചിക സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആദ്യ അക്രമം. വായില്‍ തുണി തിരുകി കയറ്റി ബന്ധിച്ചാണ് പീഡനം. മകനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി. അപമാനവും ദുഃഖവും കൊണ്ട് അമ്മ സംഭവം ആരോടും പറഞ്ഞില്ല. എന്നാല്‍ മകന്‍റെ പീഡനം അവിടെയും തീര്‍ന്നില്ല.

അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യവേ രാവിലെ വീണ്ടും മകൻ അമ്മയെ പീഡിപ്പിച്ചു. അവശയായ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചു. മകന്‍റെ പീഡനത്തില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അമ്മയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുത്തൂര്‍ റൂറല്‍ പൊലീസ്‌ സ്റ്റേഷന്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്‌ പൊലീസ്‌. പ്രതി വിവാഹിതനാണ്.

നിയമപ്രകാരമുള്ള അറിയിപ്പ്: -പീഡനത്തിന് ഇരയായവരെ തിരിച്ചറിയുന്ന ഒന്നും നല്‍കാൻ പാടില്ലാത്തതിനാല്‍ ഇരയുടെയും പ്രതിയുടെയും പേരോ കൃത്യമായ സ്ഥലപ്പേരോ നല്‍കാൻ കഴിയില്ല.

ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു; അമ്മയടക്കം 3 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details