നിരോധിച്ച നോട്ടുകൾ പിടികൂടി - demonitisation
4.8 കോടി വിലവരുന്ന 1000ന്‍റെ നോട്ടുകളാണ് പിടികൂടിയത്

നിരോധിച്ച നോട്ടുകൾ പിടികൂടി
ചെന്നൈ: 4.8 കോടി വിലവരുന്ന നിരോധിച്ച പണം പിടികൂടി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഫിസിയോതെറാപിസ്റ്റായ അരുൾ ചിന്നപ്പൻ എന്ന വ്യക്തിയിൽ നിന്നുമാണ് നിരോധിച്ച നോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരോധിച്ച 1000 രൂപ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.