മുംബൈ: ഔറംഗബാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കണമെന്ന് മഹാരാഷ്‌ട്രയിലെ ടൂറിസം അസോസിയേഷനുകളുടെ കൂട്ടായ്മ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾ, കരകൗശല വ്യവസായം, ടൂറിസ്റ്റ് ഗൈഡുകൾ എന്നിവയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന പത്ത് അസോസിയേഷനുകളാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ഔറംഗബാദിലെ സ്മാരകങ്ങളും അജന്തയിലെ എല്ലോറയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
ഔറംഗബാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യം - ഔറംഗബാദ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കണമെന്ന്
ഔറംഗബാദിലെ ടൂറിസം മേഖലയെ ആശ്രയിക്കുന്ന കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സംഘടന

ഔറംഗബാദ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കണമെന്ന് ടൂറിസം അസോസിയേഷനുകൾ
"ഔറംഗബാദിലെ ടൂറിസം മേഖലയെ ആശ്രയിക്കുന്ന കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉടനടി വീണ്ടും തുറക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് ഔറംഗബാദ് ടൂറിസം ഡെവലപ്‌മെന്‍റ് ഫൗണ്ടേഷൻ (എടിഡിഎഫ്) പ്രസിഡന്‍റ് ജസ്വന്ത് സിങ് പറഞ്ഞു.
ഔറംഗബാദ് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 43,064 ആണ്. നിലവിൽ ജില്ലയിൽ 901 രോഗികൾ ചിക്തസയിലുണ്ട്. ജില്ലയിൽ ഇതുവരെ 1,143 പേർ കൊവിഡ് ബാധിച്ച് മരിച്ചു.