കേരളം

kerala

ETV Bharat / bharat

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം: ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തു - കൊവിഡ് ഡെൽറ്റ പ്ലസ് വേരിയൻ്റ്

മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂടാതെ കേന്ദ്രഭരണ പ്രദേശത്തും ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ.

Delta Plus variant found in 9 countries  India reported 22 cases Health Ministry  കൊവിഡ് ഡെൽറ്റ പ്ലസ് വേരിയൻ്റ്  ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ പ്ലസ്
കൊവിഡ് ഡെൽറ്റ പ്ലസ് വേരിയൻ്റ്: ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തു

By

Published : Jun 22, 2021, 7:26 PM IST

ന്യൂഡൽഹി: കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രം. ഇന്ത്യയിൽ 22 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂടാതെ കേന്ദ്രഭരണ പ്രദേശത്തും ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

Read more: കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം

നിലവിൽ ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ വേരിയൻ്റ് കണ്ടെത്തിയിട്ടുണ്ട്. യുഎസ്, യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, നേപ്പാൾ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലാണ് വകഭേദം കണ്ടെത്തിയത്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത 22 ഡെൽറ്റ പ്ലസ് കേസുകളിൽ 16 എണ്ണവും മഹാരാഷ്‌ട്രയിലാണ്. അതേസമയം ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന രണ്ട് വാക്‌സിനുകളും പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിനേഷൻ അതിവേഗത്തിൽ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details