ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ഡെൽ സ്ഥാനം നേടി. ട്രായുടെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ടിൽ (ബിടിആർ) 2020ലാണ് ഡെൽ രണ്ടാമതും ഇടം പിടിച്ചത്. ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ ഷവോമി രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി ഡെൽ - ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി ഡെൽ
ട്രയുടെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ടിൽ (ബിടിആർ) 2020ലാണ് ഡെൽ രണ്ടാമതും ഇടം പിടിച്ചത്. ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ ഷവോമി രണ്ടാം സ്ഥാനത്തെത്തി.
സാംസങ് മൊബൈൽസ് മൂന്നാം സ്ഥാനവും ആപ്പിൾ ഐഫോൺ, എൽജി എന്നിവ യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങൾ നേടി. ഈ വർഷം ട്രസ്റ്റ് റാങ്കിംഗിൽ ഓപ്പോ ആറാം സ്ഥാനത്താണ്. ഹിന്ദി ജനറൽ എന്‍റർടൈൻമെന്‍റ് ചാനലായ സോണി എന്‍റർടൈൻമെന്‍റ് ടെലിവിഷൻ പത്ത് വർഷത്തിനിടെ ആദ്യമായി ആദ്യ പത്തിൽ ഇടംപിടിച്ചു. ഏഴാം സ്ഥാനമാണ് സോണിയ്ക്ക് ലഭിച്ചത്.
ഫോർ വീലർ നിർമാതാക്കളായ മാരുതി സുസുക്കി എട്ടാം സ്ഥാനം സ്വന്തമാക്കി. ഒൻപതാമത്തെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് റാങ്ക് ടെലിവിഷനുകൾക്കായി സാംസങ് നേടി. പത്താം സ്ഥാനത്ത് വിവോ മൊബൈൽ ഫോണുകളാണ്.