ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രമസമാധാന നില പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അരവിന്ദ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ഖിച്ചടിപ്പൂരിലുണ്ടായ എട്ട് വയസുകാരിയുടെ കൊലപാതകവും കല്‍ക്കജിയില്‍ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ ക്രമസമാധാന നിലയെക്കുറിച്ച് പറഞ്ഞത്.
ഡല്‍ഹിയിലെ ക്രമസമാധാന നില പ്രതിസന്ധിയിലെന്ന് അരവിന്ദ് കെജ്‌രിവാൾ
ഡല്‍ഹിയിലെ ക്രമസമാധാന നില പ്രതിസന്ധിയിലാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു
ഡല്‍ഹിയിലെ ക്രമസമാധാനനില പ്രതിസന്ധിയില്‍; അരവിന്ദ് കെജ്‌രിവാൾ
കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ സന്ദർശിച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസ് വിചാരണ നടത്തുമെന്നും കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ മികച്ച അഭിഭാഷകരെ ഏർപ്പെടുത്തുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.