ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കൊണ്ട് ദേശീയ തലസ്ഥാനത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 36 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്കും കുറഞ്ഞിട്ടുണ്ട്. നേരത്തെ 28,000 വരെ ആയിരുന്ന കൊവിഡ് കേസ് കഴിഞ്ഞ 24 മണിക്കൂറത്തെ കണക്ക് പുറത്ത് വന്നതോടെ 12, 651 ആയതായും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു - ഡൽഹിയിലെ കോവിഡ് കണക്ക്
നേരത്തെ 28,000 വരെ ആയിരുന്ന കൊവിഡ് കേസ് കഴിഞ്ഞ 24 മണിക്കൂറത്തെ കണക്ക് പുറത്ത് വന്നതോടെ 12, 651 ആയി
ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു
Also read:രോഗമുക്തി കൂടുന്നു : ഇന്ത്യയ്ക്ക് നേരിയ ആശ്വാസം
319 മരണങ്ങളാണ് പുതുതായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം 13,306 സംസ്ഥാനത്ത് രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം ഇപ്പോഴും തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം അളുകൾ പുറത്തിറങ്ങാതിരുന്നതാണ് കേസുകൾ കുറയാൻ കാരണമായതെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.