ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലെ വായു ഗുണനിലവാരം തീരെ മോശം അവസ്ഥയിൽ. വായു ഗുണനിലവാര സൂചികയിൽ രാവിലെ രേഖപ്പെടുത്തിയത് 346 ആണ്. കാറ്റിൻ്റെ വേഗതക്കുറവും കുറഞ്ഞ താപനിലയുമാണ് ദേശീയ തലസ്ഥാന നഗരിയിൽ വായു ഗുണനിലവാരം കുറയാൻ കാരണം.
ഡൽഹിയിൽ വായു ഗുണനിലവാരം തീരെ മോശം അവസ്ഥയിൽ
കാറ്റിൻ്റെ വേഗതക്കുറവും കുറഞ്ഞ താപനിലയുമാണ് വായു ഗുണനിലവാരം കുറയാൻ കാരണം
വായു ഗുണനിലവാരം തീരെ മോശം അവസ്ഥയിൽ
ഡിസംബർ 4 മുതൽ 7 വരെ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശമായിരിക്കുമെന്നും കേന്ദ്ര സർക്കാരിൻ്റെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം വ്യക്തമാക്കി. ഡൽഹിയിലെ കുറഞ്ഞ താപനില 8.1 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസുമാണ്. ചൊവ്വാഴ്ച കാറ്റിൻ്റെ വേഗത 8കെഎംപിഎച്ചാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.