ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്‍റെ (സഫാർ) കണക്കനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 323ൽ എത്തി. ആസ്ത്മ മുതലായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ഡൽഹി
വായു നിലവാരം സൂചിക അനുസരിച്ച്, 0 മുതല്‍ 50 വരെ നല്ലതും 51 - 100 വരെ തൃപ്തികരവും 101 - 200 വരെ മിതമായതും 201 - 300 വരെ മോശവും 301 - 400 വരെ വളരെ മോശവും 401 - 500 വരെ രൂക്ഷവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.