ന്യൂഡൽഹി: തലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായി. നിലവിലെ വായു ഗുണനിലവാര തോത് മോശമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. സഫ്ദർജംഗ് പ്രദേശത്ത് 1.1 ഡിഗ്രി സെൽഷ്യൽസ് താപനില രേഖപ്പെടുത്തിയെന്നും പുതുവത്സരരാവിൽ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞ് ഉണ്ടായെന്നും സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അറിയിച്ചു.
ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മോശം അവസ്ഥയില്‍ - ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം
അടുത്ത രണ്ട് ദിവസം വരെ ഡൽഹിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തണുപ്പ് നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു
![ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മോശം അവസ്ഥയില്‍ Delhi's air quality remains in 'severe' category Delhi's air quality Delhi's air quality remains in 'severe' delhi air quality delhi pollution ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം 'മോശമായി' വായുവിന്‍റെ ഗുണനിലവാരം 'മോശമായി' ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ന്യൂഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10081760-73-10081760-1609494548019.jpg)
ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം 'മോശമായി'
അടുത്ത രണ്ട് ദിവസം വരെ ഡൽഹിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തണുപ്പ് നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഡൽഹിയിലെ പല പ്രദേശങ്ങളിലും മൂടൽ മഞ്ഞ് രൂപപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ മലിനീകരണ തോത് വർധിക്കുമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ശീതക്കാറ്റിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ വായിക്കാൻ: മൂടൽ മഞ്ഞിൽ പുതുവത്സര പുലരിയെ വരവേറ്റ് ഡൽഹി