കേരളം

kerala

By

Published : Jun 22, 2021, 10:34 PM IST

ETV Bharat / bharat

ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം നേരിയ തോതിൽ കുറയാൻ സാധ്യത

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച് ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാര സൂചിക 73 ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Delhi's air quality  ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം  ഡൽഹി  Delhi  സഫാർ  വായുനിലവാര സൂചിക
ജൂണ്‍ 24 വരെ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം നേരിയ തോതിൽ കുറയാൻ സാധ്യത

ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ജൂൺ 23 മുതൽ 24 വരെ നേരിയ തോതിൽ കുറയുമെങ്കിലും മിതമായതും മോശമായതുമായ വിഭാഗത്തിൽ തുടരുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

നാഷണൽ വെതർ ഫോർകാസ്റ്റിങ് സെന്‍റർ ഓഫ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ (ഐ‌എം‌ഡി) കണക്കനുസരിച്ച് ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ജൂൺ 22ന് മിതമായ അവസ്ഥയിലാണ് ഉള്ളത്. ഇത് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ടെങ്കിലും അധികം മോശമാവാതെ മിതമായ അളവിൽ തുടരും. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച് ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാര സൂചിക 73 ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജൂണ്‍ 22 ന് വടക്കുപടിഞ്ഞാറൻ / തെക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് 10-15 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജൂൺ 23 ന് 12-20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജൂൺ 24 ന് പകൽ സമയത്ത് 24-28 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക.

ALSO READ:'പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തി സ്ഥിതി വഷളായാല്‍ ഉത്തരവാദിയാക്കും'; ആന്ധ്രയോടു സുപ്രീം കോടതി

0-50 പരിധിയിൽ 'നല്ലത്', 51-100 'തൃപ്‌തികരം', 101-200 'മിതം', 201-300 'മോശം', 301-400 'വളരെ മോശം', 401 -500 'അതികഠിനം' എന്നിങ്ങനെയാണ് വായുനിലവാര സൂചിക കണക്കാക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വായുഗുണനിലവാര സൂചിക സഹായിക്കുന്നു.

ABOUT THE AUTHOR

...view details