ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വീണ്ടും മോശാവസ്ഥയിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണിക്ക് 209 ആയിരുന്നു നഗരത്തിലെ വായു ഗുണനിലവാര സൂചിക.
ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വീണ്ടും മോശാവസ്ഥയിലേക്ക് - air quality
വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക.
വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക.
ശക്തമായ കാറ്റിനെ തുടർന്ന് വെള്ളിയാഴ്‌ച രാജ്യതലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം ഉയർന്നിരുന്നു. എന്നാൽ രാത്രിയിൽ കാറ്റിന്‍റെ വേഗത കുറഞ്ഞതോടെ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയായിരുന്നു. ശാന്തമായ കാറ്റും കുറഞ്ഞ താപനിലയും മലിനീകരണ വസ്‌തുക്കളെ ഭൂമിയോട് അടുപ്പിക്കുമെന്നും ശനിയാഴ്‌ച പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.