ന്യൂഡൽഹി:ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായ അവസ്ഥയിൽ തുടരുകയാണെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച്(എസ്‌എഎഫ്എആർ) അറിയിച്ചു. ദേശീയ തലസ്ഥാനത്ത് തിങ്കളാഴ്‌ച രാവിലെ വായു നിലവാര സൂചിക 432 റിപ്പോർട്ട് ചെയ്‌തതായി എസ്‌എഎഫ്എആർ അറിയിച്ചു.
401നും 500നും ഇടയിലുള്ള വായു ഗുണനിലവാരം ഗുരുതരവും അപകടകരവുമാണെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം. ഞായറാഴ്‌ച 436 ആയിരുന്നു ഡൽഹിയിലെ വായു നിലവാരം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ വായു നിലവാരം അപകടകരമായത്.