ന്യൂഡൽഹി:ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു. നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ വായു ഗുണനിലവാരം (എക്യൂഐ) 311 ആണ്. വരണ്ട കാലാവസ്ഥയുള്ള തെക്കുപടിഞ്ഞാറൻ മേഖലകളിൽ പൊടിപടലങ്ങൾ വർധിക്കുന്നതാണ് വായു നിലവാരം കുറയാൻ കാരണമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് അറിയിച്ചു.
ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയില്‍ തുടരുന്നു - സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച്
ഭാഗികമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും മഴയ്‌ക്ക് സാധ്യതയില്ലെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു
![ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയില്‍ തുടരുന്നു Delhi's air quality at 'very poor' category on Friday വായുനിലവാരം ഡൽഹിയിലെ വായുനിലവാരം Delhi's air quality 'very poor' category വായു ഗുണനിലവാര സൂചിക സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് System of Air Quality and Weather Forecasting And Research](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11068505-315-11068505-1616124561064.jpg)
ഡൽഹിയിലെ വായു ഗുണനിലവാരം മോശമായി തുടരുന്നു
ഉപരിതല കാറ്റ് മിതമായാണ് വീശുന്നത്. അതേസമയം ഡൽഹിയിലെ പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭാഗികമായ മൂടൽമഞ്ഞ് കാണപ്പെടാൻ സാധ്യതയുണ്ടെന്നും മഴയ്‌ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വരണ്ടതായി തന്നെ തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.