ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിഞ്ചര തോഡ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതിഷേധിക്കാനുള്ള അവകാശം
വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് ഭരണകൂടത്തിന്‍റെ മനസില്‍ മങ്ങികൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ മനോനില വര്‍ധിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന് ദു:ഖകരമായ ദിനമായി മാറുമെന്നും കോടതി പറഞ്ഞു. സിദ്ധാർത്ഥ് മൃദുൾ, അനുപ് ജയറാം ഭാംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.
വ്യവസ്ഥകളോടെ ജാമ്യം