ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിന്‍റെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള മുറിയിൽ തിങ്കാളാഴ്‌ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ ഏഴ് വാഹനങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന എല്ലാ രോഗികളെയും ഒഴിപ്പിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.
ഡൽഹി എയിംസിൽ തീപിടിത്തം; ആളപായമില്ല - emergency department
അത്യാഹിത വിഭാഗത്തിന്‍റെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല. തീ നിയന്ത്രണ വിധേയമാക്കി അത്യാഹിത വിഭാഗം വീണ്ടും തുറന്നു
![ഡൽഹി എയിംസിൽ തീപിടിത്തം; ആളപായമില്ല എയിംസിൽ തീപിടിത്തം ആളപായമില്ല ഓപ്പറേഷൻ തിയേറ്റർ അത്യാഹിത വിഭാഗം Delhi AIIMS fire broke out emergency department അഗ്നിശമന സേന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12284874-thumbnail-3x2-del.jpg)
ഡൽഹി എയിംസിൽ തീപിടിത്തം
Also Read: രാമനാട്ടുകരയില്‍ വീണ്ടും അപകടം, ലോറിയും ജീപ്പും കൂട്ടിയിടിച്ച് 2 മരണം
രോഗികൾക്കായി അത്യാഹിത വിഭാഗം വീണ്ടും തുറന്നിട്ടുണ്ട്. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.