ന്യൂഡൽഹി: നായയെ ഹീലിയം ബലൂണുകളിൽ കെട്ടി പറത്തിയ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ യൂട്യൂബർ ഗൗരവ് ശർമയുടെ അറസ്റ്റ് ഡൽഹി മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള ഐപിസിയിലെ 188, 269, 34 വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൗത്ത് ഡൽഹി അഡീഷണൽ ഡിസിപി ഹർഷവർധൻ സിങ് പറഞ്ഞു.
നായയെ ബലൂണിൽ കെട്ടി പറത്തിയ യൂട്യൂബർ ഗൗരവ് ശർമ അറസ്റ്റില്‍ - YouTuber
വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോ ഗൗരവ് ശർമ പുറത്തിറക്കിയിരുന്നു.
READ MORE:നായയെ ബലൂണുകളിൽ കെട്ടി പറത്തിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ
യൂട്യൂബ് ചാനലിന് വേണ്ടി ഗൗരവ് ശർമ്മ എടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പീപ്പിൾ ഫോർ അനിമൽസ് സൊസൈറ്റിയിലെ ഗൗരവ് ഗുപ്‌തയിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൗരവ് ശർമ്മക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. നായയുടെ പിറകിൽ ഒരുകൂട്ടം ഹീലിയം ബലൂണുകൾ കെട്ടി വായുവിൽ പറത്തിവിട്ട്, ശേഷം അത് കണ്ട് നിലത്ത് നിന്ന് ആഹ്ളാദിക്കുന്ന യൂട്യൂബറും അമ്മയുമാണ് വീഡിയോയയിൽ. വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ക്ഷമ ചോദിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോ ഗൗരവ് ശർമ പുറത്തിറക്കിയിരുന്നു.