കേരളം

kerala

ETV Bharat / bharat

'ബാബ റാം റഹീമിന് 40 ദിവസത്തെ പരോള്‍ അനുവദിച്ചത് ഏത് കോടതിയാണ്?'; ഹരിയാന മുഖ്യമന്ത്രിയോട് സ്വാതി മലിവാള്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മതനേതാവ് ബാബ റാം റഹീമിന് 40 ദിവസത്തെ പരോള്‍ അനുവദിച്ച നടപടിയുടെ അടിസ്ഥാനത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടരറിനോട് അഞ്ച് ചോദ്യങ്ങളുയര്‍ത്തി ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍

delhi womens commission  womens commission chair perosn  swathi maliwal  raised five question to haryana cheif minister  baba ram rahim  baba ram rahim parole  Manohar Lal Khattar  Dera Sacha Sauda  Bikram Singh Thakur  latest national news  baba ram rahim controversy  ഗുര്‍മിത് ബാബ റാം റഹീമിന്  ഗുര്‍മിത് ബാബ റാം റഹീം കേസ്  ബാബ റാം റഹീമിന് പരോള്‍  ഹരിയാന മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി  സ്വാതി മലിവാള്‍  മതനേതാവ് ബാബ റാം റഹീമിന്  മനോഹര്‍ ലാല്‍ ഘട്ടരറിനോട്  ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍  റുഹാനി ദിദി  ബിക്രം സിങ് താക്കൂറും  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ബാബ റാം റഹീമിന് 40 ദിവസത്തെ പരോള്‍ അനുവദിച്ചത് ഏത് കോടതിയാണ്?'; ഹരിയാന മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി സ്വാതി മലിവാള്‍

By

Published : Oct 27, 2022, 6:40 PM IST

കങ്ക്റ(ഹിമാചല്‍ പ്രദേശ്): ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടരറിനോട് അഞ്ച് ചോദ്യങ്ങളുയര്‍ത്തി ഡല്‍ഹി വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍. ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച മതനേതാവ് ഗുര്‍മിത് ബാബ റാം റഹീമിന് 40 ദിവസത്തെ പരോള്‍ അനുവദിച്ച നടപടിയാണ് സ്വാതി മലിവാള്‍ ചോദ്യം ചെയ്‌തത്. ട്വിറ്റിറിലൂടെയാണ് സ്വാതി മലിവാള്‍ തന്‍റെ ചോദ്യങ്ങളുയര്‍ത്തിയത്.

ഏതെങ്കിലും കോടതി ബാബ റാം റഹീമിന്‍റെ പരോള്‍ അപേക്ഷ ശരി വച്ചോ? ഉണ്ടെങ്കില്‍ ഏത് കോടതി? സ്വാതി മലിവാള്‍ ചോദിച്ചു. പരോൾ പോലുള്ള വിഷയങ്ങൾ സർക്കാരിന്റെ ജയിൽ വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് ഹരിയാന സർക്കാർ മന്ത്രി കള്ളം പറയുകയാണോ. മജിസ്‌ട്രേറ്റ് പരോള്‍ അനുവദിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

റാം റഹീമിന് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം നല്‍കേണ്ട പരോള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയത്?. ബാബ നേതൃത്വം നല്‍കുന്ന ആത്മീയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്?. സര്‍ക്കാര്‍ ബാബയെ നല്ല നടപ്പുള്ള തടവ് പുള്ളിയായി പരിഗണിച്ചോ?

ബാബയുടെ പരോള്‍ റദ്ദാക്കണമെന്ന ആവശ്യമാണ് സ്വാതി മലിവാള്‍ ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ ബാബയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്ന സമയത്താണ് വിവാദമുണ്ടായത്. ദേരാ സച്ചാ സൗദയുടെ തലവനായ ബാബ റാം റഹീമിന്‍റെ വെര്‍ച്വല്‍ ഇവന്‍റില്‍ അനുഗ്രഹത്തിനായി ഹിമാചല്‍ മന്ത്രി ബിക്രം സിങ് താക്കൂറും പങ്കെടുത്തിരുന്നു. താക്കൂര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുയും ബാബയുമായി സംവദിക്കുകയും ചെയ്‌തിരുന്നു.

ALSO READ: രഞ്ജിത് സിങ്ങിനെ കൊന്ന കേസില്‍ ഗുർമീത് സിങ്ങിന് ജീവപര്യന്തം ; ശിക്ഷാവിധി 19 വര്‍ഷത്തിനിപ്പുറം

'ഞങ്ങൾക്ക് നിങ്ങളുടെ അനുഗ്രഹം നിരന്തരം ആവശ്യമാണ്. ആത്മീയ പരിപാടികളിലൂടെ നിങ്ങൾ പുണ്യപ്രവൃത്തികൾ ചെയ്യുന്നു, പ്രത്യേകിച്ച് പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും. ഞങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ അനുഗ്രഹം തുടർന്നും ലഭിക്കട്ടെ." എന്ന് ബാബയുടെ പരിപാടിയില്‍ പങ്കെടുത്ത മന്ത്രി പറഞ്ഞു.

അടുത്തിടെ തന്‍റെ ദത്തുപുത്രിയായ ഹണിപ്രതീത്തിന്‍റെ പേര് 'റുഹാനി ദിദി' എന്ന് ഗുര്‍മിത് റാം റഹീം മാറ്റി നാമകര്‍ണം ചെയ്‌തിരുന്നു. എല്ലാവരും അവളെ 'ദീദി 'എന്നാണ് വിളിക്കുന്നത്. അതിനാലാണ് റുഹാനി ദിദി എന്ന് പേര് മാറ്റിയത്. ഇത് ചുരുക്കി 'റൂഹ് ദിദി' എന്നും വിളിക്കാമെന്ന് റാം റഹീം അറിയിച്ചു.

ABOUT THE AUTHOR

...view details