ന്യൂഡൽഹി:ഡൽഹിയിൽ അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ഗിതോർണി പ്രദേശത്താണ് സംഭവം. ഡൽഹി പൊലീസ് കോൺസ്റ്റബിൾ സുശീലിന്‍റെ ഭാര്യ രാജേഷ് കുമാരിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജേഷ് കുമാരിയെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ സമീപത്തെ കുളിമുറിയിൽ വായിൽ തുണികൊണ്ട് പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
ഡൽഹിയിൽ അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി - തൂങ്ങി മരിച്ചു
രാജേഷ് കുമാരിയെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ സമീപത്തെ മുറിയിൽ വായിൽ തുണികൊണ്ട് പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
ഡൽഹിയിൽ വീടിനുള്ളിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയ്‌ക്ക് രാജസ്ഥാനിൽ നിന്നും തിരിച്ചെത്തിയ സുശീൽ വീട്ടിൽ എത്തിയെങ്കിലും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി വാതിൽ തുറക്കുകയായിരുന്നു. അതേസമയം മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.