ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഭക്ഷണശാലയുടെ ഫ്രീസറിൽ നിന്ന് 25കാരിയുടെ മൃതദേഹം കണ്ടെടുത്തു. ഡൽഹിയിലെ നജഫ്‌ഗഢ് മേഖലയിലുള്ള ഭക്ഷണശാലയിലെ ഫ്രീസറിൽ നിന്നാണ് ഉത്തം നഗർ സ്വദേശിനിയായ യുവതിയുടെ മൃതദേഹം സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷണശാലയുടെ ഉടമയായ സാഹിൽ ഗഹ്‌ലോട്ടിനെ സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
25കാരിയുടെ മൃതദേഹം ഭക്ഷണശാലയുടെ ഫ്രീസറിൽ; കടയുടമ പൊലീസ് പിടിയിൽ - ഡൽഹി വാർത്തകൾ
ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം ഭക്ഷണശാലയുടെ ഫ്രീസറിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ ആൺസുഹൃത്തായ കടയുടമ പൊലീസ് പിടിയിൽ
മിത്രോൺ ഗ്രാമവാസിയായ സാഹിർ ഗലോട്ടും മരണപ്പെട്ട യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അഡീഷണൽ ഡിസിപി വിക്രം സിങ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സാഹിർ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും ഇതറിഞ്ഞ യുവതി അതിനെ എതിർക്കുകയും തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതനായ സാഹിർ യുവതിയെ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. എന്നാൽ യുവതിയെ കാണാനില്ലെന്ന രീതീയിൽ ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.